വിശാലഹൃദയനായ ഗോവിന്ദൻ വിജയൻ്റെ കുടുംബത്തെ ഏറ്റെടുക്കുമോ? ആന്തൂർ മോഡൽ സുരക്ഷയുമായി ഗോവിന്ദൻ വയനാട്ടിൽ.

വിശാലഹൃദയനായ ഗോവിന്ദൻ വിജയൻ്റെ കുടുംബത്തെ ഏറ്റെടുക്കുമോ? ആന്തൂർ മോഡൽ സുരക്ഷയുമായി ഗോവിന്ദൻ വയനാട്ടിൽ.
Jan 13, 2025 04:42 PM | By PointViews Editr

കൽപ്പറ്റ: വിശാല ഹൃദയനായ സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വയനാട്ടിൽ ജീവനൊടുക്കിയ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. പാർട്ടികളുടെ മതിൽ കെട്ടുകൾക്കപ്പുറം സഹായത്തിൻ്റെ കൈകൾ നീണ്ടു ചെല്ലുന്നത് നല്ലതാണ്. പക്ഷെ ഗോവിന്ദാ ഒരു കുഴപ്പമുണ്ടല്ലോ! താങ്കളുടെ ഭാര്യയുടെ ഭരണമികവുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന ആന്തൂരിലെ ആ വ്യവസായിയുടെ കുടുംബത്തെ നിങ്ങൾ എന്ത് ചെയ്തു എന്ന് കൂടി ഒന്ന് വ്യക്തമാക്കണേ. ആ കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് ആ ' വ്യവസായിയെ ആത്മഹത്യ ചെയ്യിപ്പിച്ചതെന്ന വൈരുദ്ധാധിഷ്ഠിത ഗോവിന്ദ വാദം ഉടൻ ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. മരിച്ച വിജയൻ്റെ ആത്മാവിനൊപ്പമാണ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന് എം.വി. ഗോവിന്ദൻ പറയുന്നത് മറ്റൊരു ദുരന്തമാണ്. വിജയൻ്റെ കുടുംബത്തി ന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ ത യാറായില്ലെങ്കിൽ കൂട്ടആത്മഹത്യ ഒഴിവാക്കാൻ ആ ബാധ്യത പാർട്ടി ഏറ്റെടുക്കുമെന്നും ഗോവിന്ദൻ പറയുന്നതിന് പിന്നിൽ ആ കുടുംബത്തെ മുഴുവൻ മരണത്തിലേക്ക് തള്ളിവിട്ട് അതുവഴി കോൺഗ്രസിനെ നശിപ്പിച്ച് ഒരു രാഷ്ട്രീയ മുതലെടുപ്പിന്ന് ഗോവിന്ദനും പാർട്ടിയും തയാറെടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


വിജയന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം എൽഎയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്ര തിഷേധ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്പോഴായിരുന്നു ഗോവിന്ദൻ്റെ അതി മികച്ച പ്രതികരണ നാടകം. മാത്രമല്ല നാളിതുവരെ വിജയനടക്കമുള്ള കോൺഗ്രസിനെ അവഹേളിച്ചു നടന്ന ഗോവിന്ദപ്പാർട്ടിയുടെ പുതിയ വിശദീകരണം നോക്കാം -

ജീവിച്ചിടത്തോളം കാലം എൻ.എം. വിജയൻ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചു. അദ്ദേഹ ത്തിൻ്റെ മരണത്തിനു പിന്നിൽ കോൺഗ്രസി ന്റെ ജില്ലാ, സംസ്ഥാന നേതൃത്വമാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എത്രയും പെട്ടന്ന് രാജിവയ്ക്കണം.

കടം ഏറ്റെടുക്കുന്ന കാര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരുറപ്പും നൽകിയില്ലെന്നു കുടുംബം പറഞ്ഞു. അന്തവും കുന്തവുമില്ലാത്ത കുടുംബമെന്നാണു കെ. സുധാകരൻ പറഞ്ഞത്. വി.ഡി. സതീശൻ പറഞ്ഞത് കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ്. മുഴുവ ൻ കളവാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാർഥികളായ മൂന്നു പേരും കുടുംബത്തെ തള്ളിപ്പറഞ്ഞാണു രംഗ ത്തെത്തിയതെന്നും ഗോവിന്ദൻ തള്ളിമറിച്ചു.

ഗോവിന്ദൻ്റെ വിശാലമനസ്കത ഉപയോഗിച്ച് ആ കുടുംബത്തിൻ്റെ ബാധ്യത സിപിഎം ഏറ്റെടുക്കണം. ആ കടങ്ങൾ വീട്ടണം. ഒരു കാരണവശാലും കോൺഗ്രസുകാർ ആ കുടുംബത്തെ രക്ഷിക്കാൻ അവസരം കൊടുക്കാതെ ചാടി വീണ് സഹായിക്കാൻ ഗോവിന്ദനും ഗോവിന്ദൻ്റെ ആത്മാവിനും സാധിക്കട്ടെ എന്നാണ് ആന്തൂരിലെ സഖാക്കൾ ആശംസിക്കുന്നത്.

Will the big-hearted Govindan take over Vijayan's family? Govindan in Wayanad with Andoor model security.

Related Stories
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Jan 18, 2025 12:26 AM

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ്...

Read More >>
സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

Jan 17, 2025 12:24 PM

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ...

Read More >>
കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

Jan 15, 2025 01:16 PM

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ്...

Read More >>
ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

Jan 14, 2025 09:41 PM

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി...

Read More >>
ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

Jan 14, 2025 08:39 PM

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി...

Read More >>
Top Stories